ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിവരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറിലാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത്.
വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.
അതേസമയം, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ കരാര്‍ ഒപ്പുവെച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.