Business

വിപണി കരകയറി

ഇന്നലത്തെ മുരടിപ്പില്‍ നിന്ന് ചൊവ്വാഴ്ച്ച ഓഹരി വിപണി കരകയറി. ബാങ്കിംഗ്, എനര്‍ജി, എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയിലെ ഓഹരികളെല്ലാം മികച്ച നിലയിലാണ് മുന്നേറിയത്.

സെന്‍സെക്‌സ് 331 പോയിന്റ് വര്‍ധനയോടെ 35,144 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 100 പോയിന്റ് ഉയര്‍ന്നു 10,582 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ ബാങ്ക് ഓഹരികള്‍ മികച്ച നേട്ടത്തിലായിരുന്നു.

സെപ്റ്റംബറിലവസാനിച്ച ഫലമനുസരിച്ച് അലഹാബാദ് ബാങ്കിന്റെ ഓഹരിവില 10 ശതമാനം കുറഞ്ഞു. സണ്‍ ഫാര്‍മ്മ, അരബിന്ദോ ഫാര്‍മ്മ, തുടങ്ങിയ ഓഹരികളുടെ വിലയിടിഞ്ഞതോടെ നിഫ്റ്റി ഫാര്‍മ്മ സൂചിക ഒരു ശതമാനം കുറഞ്ഞു.

ബ്രെന്റ്‌റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളര്‍ കുറഞ്ഞത് നിക്ഷേപകര്‍ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം 29 പൈസ വര്‍ധിച്ച് 72.60 രൂപയിലെത്തിയത് വിപണിയില്‍ ആശ്വാസം പകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top