Kerala

ജിമിക്കി കമ്മലിനൊപ്പം തകര്‍ത്താടി ജ്യോതിക

ഹിറ്റ് ലിസ്റ്റുകളുടെ റെക്കോര്‍ഡ്  തകര്‍ത്തെറിഞ്ഞ ഗാനമാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം. മോഹന്‍ലാല്‍ നായകനായ ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനത്തോളം അടുത്തകാലത്ത് മലയാളി ആഘോഷിച്ച മറ്റൊന്നും ഉണ്ടാകില്ല.

തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ചിത്രത്തിലെ പാട്ട്, ലാലാാ..ലാലാാ..ലാലാാ എന്ന ഹമ്മിംഗില്‍ അവസാനിക്കുന്ന ഗാനത്തില്‍ സൈക്കിള്‍ ചവിട്ടി വരുന്ന ലാലേട്ടന്റെ ഇന്‍ട്രോ…സിനിമയ്ക്ക് പുറത്തുള്ള വേദിയിലും ലാലേട്ടന്‍ കിടിലനായി പെര്‍ഫോം ചെയ്ത പാട്ട് ലോക മലയാളികള്‍ക്ക് സംഘടിച്ച് അര്‍മാദിക്കാന്‍ കാരണം വേറെ വേണോ….ഓണമായാലും വിഷുവായാലും കല്യാണപ്പാര്‍ട്ടിയായാലും കൂട്ടുകാരുടെ ഒത്തുചേരല്‍ ആയാലും കുറച്ചു നാള്‍ മുമ്പ് വരെ ഡാന്‍സെങ്കില്‍ മലയാളിക്ക് ജിമിക്കി കമ്മല്‍ തന്നെ….

കേരളക്കര ഉത്സവമാക്കിയ ആ ഗാനം തമിഴകം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. കാട്രിന്‍ മൊഴി എന്ന ചിത്രത്തില്‍ തമിഴ് മക്കളുടെ പ്രിയപ്പെട്ട ജോ ആണ് ജിമിക്കക്കമ്മലിന് ചുവടുവച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത്. രാധിക ബാലന്‍ സംവിധാനം ചെയ്യുന്ന
കാട്രിന്‍ മൊഴി തുമാരി സുലു എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് .

വിദ്യാ ബാലനായിരുന്നു തുമാരി സുലുവില്‍ നായികയായെത്തിയത്. റേഡിയോ ജോക്കിയായി ജോലി നേടുന്ന വീട്ടമ്മയുടെ കഥയാണ് കാട്രിന്‍ മൊഴി.

ചെക്ക ചിവന്തവാനം എന്ന മണിരത്‌നം ചിത്രമാണ് ജ്യോതികയുടേതായി പുറത്തുവന്ന അവസാന ചിത്രം. കാട്രിന്‍ മൊഴി ഈ മാസം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top