Kerala

ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഞെട്ടലില്ലെന്നും അര്‍ഹതപ്പെട്ട മരണം അയാള്‍ സ്വയം സ്വീകരിച്ചെന്നും അതുകൊണ്ട് ഇത് ദൈവശിക്ഷയല്ല, സ്വയം ഏറ്റെടുത്ത ശിക്ഷയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഹരികുമാര്‍ പത്തുകൊല്ലം മുന്‍പ് മരിച്ചിരുന്നെങ്കില്‍ മനുഷ്യന് സമാധാനമുണ്ടായേനെ, പക്ഷേ, ഹരികുമാറിന്റെ മരണം കൊണ്ട് പ്രശ്‌നം തീരുന്നില്ല, കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് തൊഴില്‍ കൊടുക്കുവാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

സനലിന്റെ കൊലപാതകത്തില്‍ നീതി വൈകുന്നുവെന്ന് ആരോപിച്ച് ഭാര്യ വിജിയും കുടുംബാംഗങ്ങളും ഉപവാസ സമരം നടത്തിയിടത്തിയ സ്ഥലത്ത് വെച്ചായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഹരികുമാറിന്റെ മരണത്തെ തുടര്‍ന്ന് വിജി ഉപവാസ സമരം അവസാനിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top