Kerala

സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും രൂക്ഷ വിമര്‍ശനം; ഫ്‌ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാത്തതിന്റെ പേരില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കോടതി വിമര്‍ശിച്ചു.

സ്വന്തം ചിത്രമുള്ള ഫ്‌ളക്‌സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതിവിധികള്‍ നടപ്പാക്കാന്‍ ആവേശം കാണിക്കുന്ന മുഖ്യമന്ത്രി സ്വന്തം മുഖമുളള ബോര്‍ഡുകള്‍ നീക്കാന്‍ അണികളോട് ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചു.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും വിധി പൂര്‍ണമായി നടപ്പാക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ഹൈക്കോടതി വിമര്‍ശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top