Latest News

ബി.ജെ.പിക്കാര്‍ ഇത്ര അപകടകാരികളോ..? സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ തകര്‍പ്പന്‍ മറുപടി

ചെന്നൈ: സിനിമയിലെ പോലെതന്നെ തമിഴ് രാഷ്ട്രീയത്തിലും തന്റെ നിറസാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം തമിഴകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

രാഷ്ട്രീയത്തിലേക്കുള്ള വരവ് സ്ഥിരീകരിച്ചതിന് ശേഷം രജനികാന്ത് രാജ്യം നേരിടുന്ന പല വിഷയങ്ങളിലും നിലപാടറിയിക്കാന്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവര്‍ത്തകരുമയുള്ള കൂടികാഴ്ച്ചയില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബി.ജെ.പിക്കാര്‍ ഇത്ര അപകടകാരികള്‍ ആയത് കൊണ്ടാണോ ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരി സംഘടിപ്പിക്കുന്നതെന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അവര്‍ അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അത് സത്യമാകും എന്നായിരുന്നു ഇക്കാര്യത്തില്‍ രജനി നല്‍കിയ മറുപടി.

രജനികാന്ത് ബിജെപിയില്‍ ചേരും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ബിജെപി വിരുദ്ധ നിലപാടുകളുമായി താരം രംഗത്തെത്തിയിരിക്കുന്നത

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top