മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ടു ബൈക്കുകള്‍ പുറത്തിറങ്ങുന്നു. നവംബര്‍ 14ന് വിപണിയിലെത്തുന്ന ഈ ബൈക്കുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ നിലവിലുള്ള രൂപത്തില്‍ നിന്ന് മാറ്റമുണ്ട്.
പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ബൈക്കുകളാണിത്. പുതിയ 648 സിസി എയര്‍ കൂള്‍ഡ്, പാരലല്‍ ട്വിന്‍ സിലണ്ടര്‍ എഞ്ചിന് 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും നല്‍കും.
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഡിമാന്റ് കേരളത്തില്‍ അടുത്തകാലത്ത് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പതിവ് രൂപത്തില്‍ നിന്ന് മാറി പുറത്തിറങ്ങുന്ന ബൈക്കുകള്‍ ന്യൂജെന്‍ പിള്ളേര് ഏറ്റെടുക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.