ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ ജനമുന്നേറ്റ ജാഥയുടെ പ്രസംഗവേദിയിലേക്ക് യുവാവ് ബീയര്‍ കുപ്പിയെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വേദിയിലേക്ക് യുവാവ് ബീയര്‍ കുപ്പിയെറിഞ്ഞത്.
കുപ്പി ബി.സത്യന് എംഎല്‍യുടെ ദേഹത്തു പതിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ആലംകോട് മേവര്‍ക്കല്‍ കോട്ടറവിളവീട്ടില്‍ ദിനേശ(38)നെ പൊലീസ് പിടികൂടി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.