Business

ഓഹരിവിപണിയില്‍ മാന്ദ്യം

ഏഷ്യന്‍ വിപണി ദുര്‍ബലമായത് വാരാദ്യ വ്യാപാര ദിവസമായ തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരിവിപണിയേയും പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമെ ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയും വിപണിക്ക് താങ്ങാനായില്ല.

സെന്‍സെക്‌സ് 345 പോയിന്റ് ഇടിഞ്ഞ് 34,813ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 103 പോയിന്റ് നഷ്ടത്തില്‍ 10482ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റിയിലെ പൊതുമേഖല ബാങ്ക് സൂചിക 2.1 ശതമാനം ഇടിഞ്ഞു. ഇതിന് പുറമെ ഓട്ടോ സൂചികയും 2.4 ശതമാനം കുറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ,് ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളുടെ വിലയിടിഞ്ഞതാണ് സൂചിക താഴാനുളള പ്രധാന കാരണം.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഓഹരികളുടെ വില ഉയര്‍ന്നതുമൂലം നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 0.7 ശതമാനം കൂടി.

അറ്റാദായം വര്‍ധിച്ചത് മൂലം ടൈറ്റാന്‍ കമ്പനിയുടെ ഓഹരിവില 6 ശതമാനം വര്‍ധിച്ചു.

ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോ, മെറ്റല്‍, എനര്‍ജി മേഖലയിലെ ഓഹരികളെല്ലാം വിലക്കുറവാണ് രേഖപ്പെടുത്തിയത്.

ബാങ്കിംഗ് കമ്പനികളല്ലാത്ത ഫിനാന്‍ഷ്യല്‍ കമ്പനികള്‍ അഭിമുഖീകരിക്കുന്ന പണദൗര്‍ലഭ്യം, രൂപയുടെ വിലയിടിവ്, സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നീ ഘടകങ്ങളെല്ലാം വിപണിയുടെ കുതിപ്പിന് തടയിടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top