തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളി. വയല്‍ നികര്‍ത്തല്‍ സാധൂകരിക്കാന്‍ തോമസ് ചാണ്ടി സര്‍ക്കാരിന് നല്കിയ അപ്പീല്‍ ആണ് തള്ളിയത്. മുന്‍ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് തള്ളിയത്. ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ടിന് വേണ്ടിയായിരുന്നു നിലം നികത്തിയത്.
പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്നും നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്നും കാര്‍ഷികോത്പാദന കമ്മീഷന് പറഞ്ഞു. 2014ല്‍ പദ്മകുമാര്‍ നിലം നികത്തല്‍ സാധൂകരിച്ചെന്നും തോമസ് ചാണ്ടി വാദിച്ചിരുന്നു. തോമസ് ചാണ്ടിയുടെ വാദം കൂടി കേട്ട ശേഷമായിരിക്കും തീരുമാനം.