Kerala

ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു.

വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീപ്രവേശ വിധി നടപ്പാക്കുന്നതു തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു ഹര്‍ജി നല്‍കാന്‍ ഡോ.ടി.ഗീനാ കുമാരി, എ.വി.വര്‍ഷ എന്നിവരാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ അനുമതി തേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top