Latest News

വണ്‍പ്ലസ് 6ടിയില്‍ രഹസ്യക്യാമറ.? കമ്പനി ഉദ്യേശിക്കുന്നതെന്ത്..!

ചൈനീസ് കമ്പനിയായ വണ്‍പ്ലസിന്റെ പുതിയ മോഡല്‍ 6ടിയില്‍ രഹസ്യക്യാമറ. കമ്പനി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഫോണിന്റെ പിന്‍ഭാഗത്ത് ഇരട്ട ക്യാമറകളും രണ്ട് സെന്‍സറുകളും മുന്നില്‍ ഒരു സെല്‍ഫി ക്യാമറയും ഒരു സെന്‍സറുമാണുളളത്. എന്നാല്‍ ആരോടും പറയാതെ ഫോണിന്റെ മുന്‍വശത്ത് വണ്‍പ്ലസ് ഒരു ക്യാമറ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ! പക്ഷെ ഇക്കാര്യം കേട്ട് ആശങ്കപ്പെടേണ്ടതില്ല, കാരണം സ്‌ക്രീനില്‍ തന്നെയുളള ഫിംഗര്‍ പ്രിന്റ് സെന്‍സറിന് വേണ്ടിയാണ് അഡീഷണല്‍ ക്യാമറ കമ്പനി ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തു കാണാനാകാത്ത നാലാമതൊരു ക്യാമറ സെന്‍സര്‍ വണ്‍പ്ലസ് 6ടിയ്ക്ക് ഉണ്ടെന്ന് ലോകത്തെ അറിയിച്ചത് പ്രശസ്ത യുട്യൂബര്‍ ജെറിറിഗ്എവ്രിതിങ് ആണ്. അദ്ദേഹത്തിന്റെ ലാബിലെത്തിയ 6ടിയുടെ മോഡലിനെ അഴിച്ചു പരിശോധിക്കുമ്പോഴാണ് പുറമെ കാണാനാകാത്ത ഒരു ക്യാമറ സെന്‍സര്‍ കണ്ടത്. ചിലരെങ്കിലും ചൈനക്കാരെ എല്ലാ രീതിയിലും ഭയക്കുന്ന കാലമല്ലെ? എന്നാല്‍ വിശ്വാസ്യത വിട്ടുളള ഒരു കളിക്കും വണ്‍പ്ലസ് തയ്യാറല്ല. അതുകൊണ്ട് തന്നെ ആരും അറിയാത്ത വണ്‍പ്ലസിന്റെ നാലാം കണ്ണിനെ ഭയക്കേണ്ടതില്ലെന്ന് സാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top