Kerala

ഹരികുമാര്‍ തമിഴ്‌നാട്ടില്‍ തന്നെ..! ഡിവൈഎസ്പിയെ കുടുക്കാന്‍ തമിഴ്‌നാട് പോലീസിന്റെ സഹായം തേടി ക്രൈംബ്രാഞ്ച്

നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ വധക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമറും സുഹൃത്ത് ബിനുവും തമിഴ്നാട്ടില്‍ തന്നെ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അടിക്കടി താവളം മാറ്റുന്ന ഇവര്‍ മിക്കസമയങ്ങളിലും യാത്രയിലാണെന്നാണ് വിവരം.

എന്നാല്‍ ഇവരുടെ ഒളിയിടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ തമിഴ്നാട് പോലീസിനോട് ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. ഇവര്‍ സഞ്ചരിക്കുന്ന കാറിന്റെ നമ്പറും വിവരങ്ങളും തമിഴ്നാട് പോലീസിന് കൈമാറി.

അതേസമയം, ഹരികുമാറിനെയും സുഹൃത്ത് കെ.ബിനുവിനെയും രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ, മാര്‍ത്താണ്ഡം, തൃപ്പരപ്പില്‍ അക്ഷയ ടൂറിസ്റ്റ് ഹോം നടത്തുന്ന നെടുമങ്ങാട് സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

രക്ഷപ്പെടാന്‍ സഹായിച്ചവരുടെ മൊഴികളില്‍ നിന്നാണ് ഹരികുമാറിന്റെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top