ചലച്ചിത്ര താരം ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന് സിജു എസ്.ബാവയാണ് വരന്. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ‘നാളെ’ എന്ന സിനിമയുടെ സംവിധായകനാണ് സിജു. നടി നമിത പ്രമോദ് ഉള്‍പ്പെടെ നിരവധി സിനിമാ താരങ്ങള്‍ ശ്രിന്ദയ്ക്ക് ആശംസകള്‍ അറിയിച്ചു.
1983, മംഗ്ലീഷ്, ആട്, കുഞ്ഞിരാമായണം, ടു കണ്ട്രീസ്, തുടങ്ങി നാല്‍പ്പതില്‍പരം ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നായികയാണ് ശ്രിന്ദ.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.