Latest News

അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ തെളിവില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ തെളിവില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ട്.

പദവിയില്‍ തിരികെ നിയമിക്കണമെന്ന അലോക് വര്‍മയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതോടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് അലോക് വര്‍മ്മ വീണ്ടുമെത്താന്‍ സാധ്യത തെളിയുകയാണ്.

ഭരണനേതൃത്വത്തോട് അടുപ്പമുള്ള സ്‌പെഷ്യല്‍ ഡയക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസെടുത്തതിന് പിന്നാലെയാണ് അലോക് വര്‍മയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top