Kerala

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള

ചിത്തിര ആട്ട വിളക്ക് പൂജാ സമയത്ത് ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിയമോപദേശം തേടി തന്നെ ഫോണില്‍ വിളിച്ചു സമസാരിച്ചു എന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓര്‍ക്കുന്നില്ല. അന്നേദിവസം നൂറുകണക്കിന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതിനെ മാനിക്കുന്നു. മറ്റാരെങ്കിലും വിളിച്ചോ എന്ന് അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നട അടച്ചിടുന്നതിനെക്കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് ശ്രീധരന്‍ പിള്ള പ്രസംഗിച്ചിരുന്നു. എന്നാല്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. ദേവസ്വം ബോര്‍ഡിനെയാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ തന്ത്രിയാണോ തന്നെ വിളിച്ചതെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശ്രീധരന്‍പിള്ള നിലപാടുമാറ്റിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top