Cricket

വനിതാ ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറിയുമായി ഹര്‍മന്‍പ്രീത്; ക്യാപ്റ്റന്റെ കരുത്തില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം

വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു.

51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. വനിതാ ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഹര്‍മന്‍പ്രീതിന്റേത്.

അതേസമയം ന്യൂസിലന്‍ഡ് ഓപ്പണര്‍ സൂസി ബേറ്റ്സിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബേറ്റ്സ് 67 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ കാത്തി മാര്‍ട്ടിന്‍ 39 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണിത്. പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, അയര്‍ലന്‍ഡ് എന്നിവരാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനുമൊപ്പം ഗ്രൂപ്പ് ബിയില്‍. 10 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ കളിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top