Health

നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച പത്തൊമ്പതുകാരിക്ക് സംഭവിച്ചത് !!!

നെയില്‍ പോളിഷ് തുടച്ച് മാറ്റുന്നതിന് എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റിമൂവര്‍. ഇത്തരത്തില്‍ റിമൂവര്‍ ഉപയോഗിച്ച പത്തൊമ്പതുകാരിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. റിമൂവറിന് തീ പിടിച്ച് മായ എഡ്വാര്‍ഡ്‌സ് എന്ന പത്തൊമ്പതുകാരിക്ക് ഗുരുതര പൊള്ളലേറ്റു.

ലണ്ടനിലാണ് സംഭവം. നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്. ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. മായ എഡ്വാര്‍ഡ്‌സ് ലെയ്സ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അസറ്റോണ്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഈ കെമിക്കല്‍ തലവേദന, കണ്ണിന് അസ്വസ്ഥത, മനംപിരട്ടല്‍, ശ്വസനപ്രശ്നങ്ങള്‍ എന്നിവ വരുത്തി വയ്ക്കും.

റിമൂവറില്ലാതെ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ എളുപ്പം കഴിയും.

വിരലുകള്‍ അല്‍പനേരം ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. വിരലുകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ചൂടുമതി. അല്‍പം കഴിഞ്ഞ് വിരലുകള്‍ പുറത്തെടുത്ത് നഖങ്ങള്‍ ഒരു ഉണങ്ങിയ തുണി കൊണ്ട് അമര്‍ത്തി തുടയ്ക്കുക. നെയില്‍ പോളിഷ് പോകും.

നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത് ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം.

ഡിയോഡറന്റ്, ബോഡി സ്പ്രേ, ഹെയര്‍ സ്‌പ്രേ എന്നിവയെല്ലാം നെയില്‍ പോളിഷ് നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ മതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top