മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.