Entertainment

പ്രളയക്കെടുതിയെ നേരിട്ട കേരളത്തിന്റെ ഉള്‍ക്കരുത്തിനെ ലോകത്തിന് കാട്ടികൊടുക്കാനൊരുങ്ങി ഡിസ്‌കവറി ചാനല്‍

മഹാപ്രളയത്തില്‍ ഒലിച്ചു പോകുമായിരുന്ന കേരളത്തെ ഒറ്റക്കെട്ടായി കൈകോര്‍ത്ത് രക്ഷിച്ചെടുത്ത കഥ ലോകത്തിന് മുന്‍പില്‍ തുറന്നു കാട്ടാനൊരുങ്ങി ഡിസ്‌കവറി ചാനല്‍. പ്രളയവും, അതിജീവനവും നവകേരള നിര്‍മ്മിതിയുമെല്ലാം വിഷയമായി വരുന്ന ഡോക്യുമെന്ററിയാണ് ഡിസ്‌കവറി ചാനല്‍ തയ്യാറാക്കുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രൊമോ നവമാധ്യമങ്ങള്‍ വഴി നിരവധി പേരാണ് കണ്ടത്.

‘കേരള ഫ്‌ലഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനല്‍ നല്‍കിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലില്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും. തകര്‍ന്ന കേരളത്തെയല്ല മറിച്ച് അതിജീവിച്ച കേരളത്തെയാണ് ലോകത്തിന് കാണിച്ചുകൊടുക്കുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു.

40000 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്ന പ്രളയം പ്രമേയമാക്കി അള്‍ജസീറ അടക്കം നിരവധി മുന്‍നിര ചാനലുകളും ഡോക്യുമെന്ററികളും സിനിമകളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. പ്രളയത്തിന്റെ ഭീകരത കാണിക്കുന്നതിനൊപ്പം നവകേരള നിര്‍മ്മിതിക്ക് സഹായസഹകരണങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്യേശവും ഇത്തരം ഡോക്യുമെന്ററി വഴി ലക്ഷ്യമിടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top