മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍ തയ്യാറായിരുന്നില്ല.
ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തോളം ശേഷിക്കെ ശ്രീലങ്ക ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പായത്.