Kerala

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് കോഴിക്കോട് എത്തും

കോഴിക്കോട്: എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് കോഴിക്കോട് എത്തും. ഇന്നലെ കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച യാത്ര പയ്യന്നൂരിലാണ് പര്യടനം അവസാനിപ്പിച്ചത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര നവംബര്‍ എട്ടിന് കാസര്‍കോഡ് നിന്നുമാണ് ആരംഭിച്ചത്.

കര്‍ണാടക പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തത യാത്ര  13ന് പത്തനംതിട്ടയില്‍ സമാപിക്കും.

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top