Latest News

‘ഔമാമ’ ചാരപേടകമോ ?

നിഖില  പി

കഴിഞ്ഞ ഒക്ടേബറില്‍ സൗരയുഥത്തില്‍ ഒരു പേടകമെത്തി! എരിയുന്ന ചുരുട്ടിന്റെ ആകൃതിയുള്ള അത്ഭുത വസ്തു ഭൂമിയെ നിരീക്ഷിക്കന്‍ അന്യഗ്രഹജീവികള്‍ അയച്ച ചാരപേടകമാണോ എന്നാണ് ശാസ്ത്ര ലോകത്തിന്റെ സംശയം. അങ്ങനെ ഒരു സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഹവാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. പത്തടിയോളം നീളമുളള അത്ഭുത വസ്തു കഴിഞ്ഞ ഒക്ടോബറിലാണ് സൗരയുഥത്തിലൂടെ തെന്നി നീങ്ങിയത്. ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബര്‍ട്ട് വെറിക് ആണ് ഈ ചാരപേടകത്തെ കണ്ടെത്തിയത്. ‘ഔമാമ’ എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനു നല്‍കിയ പേര്.

ആദ്യം വാല്‍നക്ഷത്രമെന്നും പിന്നീട് ഛിന്നഗ്രഹമെന്നുമാണ് ‘ഔമാമ’ യെ വിശേഷിപ്പിച്ചത്. എന്നാല്‍ ഔമാമ, ഇവ രണ്ടുമല്ലെന്ന് പിന്നീട് കണ്ടെത്തി. സൗരയൂഥത്തിനു പുറത്തു നിന്നുള്ള വസ്തു എന്ന ‘ ഇന്റര്‍ സ്റ്റെല്ലാര്‍’ ഗണത്തിലാണ് ഔമാമയെ ശാസ്ത്ര ലോകം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഔമാമ ഒരു വാല്‍നക്ഷത്രമായിരിന്നുവെങ്കില്‍ വാതകങ്ങള്‍ പുറന്തള്ളുന്നതു മൂലം അതിന്റെ ഗതി മാറിപോകുമായിരുന്നു. എന്നാല്‍ ഔമാമയുടെ സഞ്ചാര ഗതി സ്ഥിരമായിരുന്നു. അതുപോലെ തന്നെ ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപഥത്തില്‍ നിന്നും വ്യത്യസ്തമാണ് ഔമാമയുടെത്.

കനം കുറഞ്ഞ ആകൃതി മൂലം സൂര്യനില്‍ നിന്നും ഊര്‍ജം വലിച്ചെടുത്ത് നീങ്ങുന്ന ഔമാമ ഒരു ‘സോളാര്‍ സെയില്‍’ ബഹിരാകാശ പേടകമാകാനും സാധ്യതയുണ്ട്. മണിക്കൂറില്‍ രണ്ടു ലക്ഷം മൈല്‍ വേഗവും ചുവപ്പു കലര്‍ന്ന നിറവുമുള്ള, ഔമാമ ചാരപേടകമാണമെന്ന് കരുതാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്. മനുഷ്യനെയും ഭൂമിയെയും നിരീക്ഷിക്കുവാന്‍ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയതാകാം ഈ പേടകമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top