Business

ഓഹരി വിപണിയില്‍ മാന്ദ്യം

ദീപാവലിയുടെ ആഘോഷ തിമിര്‍പ്പ് അവധി കഴിഞ്ഞ് വ്യാപാരം നടന്ന വെള്ളിയാഴ്ച വിപണിയില്‍ പ്രകടമായില്ല. സെന്‍സെക്‌സ് 79 പോയിന്റ് നഷ്ടത്തില്‍ 35158 ലാണ് ക്ലോസ് ചെയ്തത് നിഫ്റ്റി 13 പോയിന്റ് ഇടിഞ്ഞ് 10585 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍ എന്നീ ഓഹരികള്‍ക്കാണ് സെന്‍സെക്‌സില്‍ പ്രധാനമായും വിലയിടിഞ്ഞത്.

ഏഷ്യന്‍ വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ വിപണിയെ ഇന്ന് പ്രതികൂലമായി ബാധിച്ചു. നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്‌സ് 0.9 ശതമാനമാണ് കുറഞ്ഞത്. സണ്‍ ഫാര്‍മ്മ നേട്ടം കൈവരിച്ചതോടെ ഫാര്‍മ്മ സൂചിക 1.4 ശതമാനം വര്‍ദ്ധിച്ചു.

രൂപയുടെ മൂല്യം 72.58 എന്ന നിലയിലേക്ക് ഉയര്‍ന്നത് നിക്ഷേപകരില്‍ പുതിയ ആത്മവിശ്വാസം ഉണര്‍ത്തിയിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ മുന്‍ വ്യാപാരദിവസം 73 രൂപയായിരുന്നു.

ഏപ്രിലിന് ശേഷം ബ്രെന്റ് ക്രൂഡ് ഓയിലിന് വില ബാരലിന് ഏറ്റവും കുറഞ്ഞ നിരക്കായ 70 ഡോളറിലെത്തിയത് വിപണിക്ക് ആശ്വാസമായിട്ടുണ്ട്. നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപണിയെ സ്വാധീനിക്കുമെന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകര്‍ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോള വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top