Cricket

ജഡേജയുടെ ‘മാന്‍ ഓഫ് ദ് മാച്ച് കാര്‍ഡ്’ തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ കുപ്പത്തൊട്ടിയില്‍

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുത്തത് ടീം ഇന്ത്യയുടെ ആള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആയിരുന്നു. കളിയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച ജഡേജയ്ക്ക് പേടിഎം സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ മാന്‍ ഓഫ് ദ് മാച്ച് കാര്‍ഡും സമ്മാനിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കോര്‍പ്പറേഷന്‍ കുപ്പത്തൊട്ടിയില്‍ നിന്നും ഇതേ കാര്‍ഡ് കണ്ടെടുക്കുകയായിരുന്നു. കോര്‍പറേഷന്‍ ജീവനക്കാരനായ ജയനാണ് ഇത് ലഭിച്ചത്.

ജഡേജയ്ക്ക് സമ്മാനിച്ച മാന്‍ ഓഫ് ദി മാച്ച് കാര്‍ഡ് കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെടുത്തത് ആരാധകര്‍ക്ക് അത്രകണ്ട് രസിച്ചിട്ടില്ല. ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ സാക്ഷി നിര്‍ത്തി വാങ്ങിയ മാന്‍ ഓഫ് ദ് മാച്ച് കാര്‍ഡ് ഇത്ര അലക്ഷ്യമായി കൈകാര്യം ചെയ്തത് മാത്രമല്ല പ്രകൃതിയോട് ഇണങ്ങാത്ത ഇത്തരം പ്ലാസ്റ്റിക് കാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവും ആരാധകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന സമ്മാനങ്ങള്‍ നല്‍കണമെന്നും അല്ലാതെ മറ്റുള്ളവര്‍ക്ക് ബാധ്യതയാവുന്ന സമ്മാനങ്ങള്‍ ഒഴിവാക്കണമെന്നും ബിസിസിഐയോട് ആരാധകര്‍ ആവശ്യപ്പെടുന്നു. പേടിഎം മാന്‍ ഓഫ് ദ് മാച്ച് കാര്‍ഡുമായി നില്‍ക്കുന്ന കോര്‍പ്പറേഷന്‍ ജീവനക്കാരന്റെ ചിത്രമടക്കം ആരാധകര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ധോണിയെയും കോഹ്ലിയെയും രവീന്ദ്ര ജഡേജയേയും മെന്‍ഷന്‍ ചെയ്താണ് മിക്കവരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top