ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ദുരുദ്ദേശപരമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്ന് ശ്രീധരന് പിള്ള ഹര്‍ജിയില്‍ പറയുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയതിനാണ് ശ്രീധരന് പിള്ളയ്ക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് കേസെടുത്തത്.