Latest News

‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി

വിജയ് ചിത്രം ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ നീക്കി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ വിജയ് ചിത്രമായ ‘സര്‍ക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടര്‍ന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കാന്‍ തീരുമാനമായത്. മധുരയിലും കോയമ്പത്തൂരും പാര്‍ട്ടി പ്രവര്‍ത്തകര്‍ പടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

ഇതോടെ മധുരയില്‍ ഷോ റദ്ദാക്കി. തിയേറ്ററിനു മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ കൂറ്റന്‍ കട്ടൗട്ടിനു പ്രതിഷേധക്കാര്‍ തീയിട്ടു. ചെന്നൈയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കു മുന്നില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ചിത്രത്തില്‍നിന്നു വിവാദ രംഗങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അല്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്ററുടമകള്‍ നിലപാടെടുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍.മുരുകദോസിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു സംവിധായകന്‍ കോടതിയെ സമീപിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top