ജ്യോതിക നായികയാകുന്ന കാട്രിന്‍ മൊഴിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡില്‍ ഹിറ്റായ വിദ്യാബാലന് ചിത്രം ‘തുമാരി സുലു’വിന്റെ തമിഴ് തമിഴ് പതിപ്പാണ് കാട്രിന്‍ മൊഴി. റേഡിയോ ജോക്കിയാകാന്‍ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വിജയലക്ഷ്മി എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.
രാധാ മോഹനാണ് ചിത്രത്തിന്റെ സംവിധായകന്. മൊഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.
വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മന്ചു, മനോബാല, ഉമ പത്മനാഭന് തുടങ്ങിയവരും വേഷമിടുന്നു. അതിഥി താരമായി ചിമ്പു എത്തുന്നുണ്ട്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് എ.എച്ച് കാഷിഫ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.