അയച്ച മെസേജ് പിന്‍വലിക്കാനുളള അണ്‍സെന്‍ഡ് സംവിധാനവുമായി മെസഞ്ചര്‍. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുന്‍നിര ടെക് വെബ്സൈറ്റുകളിലും വാര്‍ത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് ലേറ്റസ്റ്റ് പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ അണ്സെന്ഡിംഗ് സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഫെയ്സ്ബുക് നേരത്തെ അറിയിച്ചിരുന്നു.