Kerala

ലഘുലേഖ ഇറക്കിയിട്ടില്ല; ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി

കൊച്ചി: ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഴീക്കോട് മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജി. എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൂര്‍ണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കുമെന്നും വിധിയ്ക്ക് പിന്നില്‍ എം.വി.നികേഷ് കുമാറിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി പ്രതികരിച്ചു.

അതേസമയം, അമുസ്ലിങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന പരാമര്‍ശമുള്ള ലഘുലേഖയെ കെ.എം.ഷാജി തള്ളി. യുഡിഎഫോ, ലീഗോ, താന്‍ നേരിട്ടോ അത്തരമൊരു ലഘുലേഖ ഇറക്കിയിട്ടില്ല. അങ്ങനെയൊരു ലഘുലേഖ താന്‍ കണ്ടിട്ടുപോലുമില്ലെന്നും ഷാജി വ്യക്തമാക്കി.

വര്‍ഗീയ പ്രചരണം നടത്തിയെന്ന പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം.ഷാജിയെ അയോഗ്യനാക്കിയത്. മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ്‌കുമാറിനെ തോല്‍പ്പിച്ചായിരുന്നു ഷാജി നിയമസഭയില്‍ എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വര്‍ഗീയ പ്രചരിപ്പിക്കുന്നതിന് ഷാജി ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് നികേഷ്‌കുമാര്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top