ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ചര്‍ച്ചയ്ക്കൊരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്കോയില്‍ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ചരിത്രമാകുന്ന ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിര്‍ത്താന്‍ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയോടൊപ്പം അമേരിക്ക, പാകിസ്ഥാന്, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടി.സി.എ രാഘവന് എന്നിവരാണ് പങ്കെടുക്കുന്നത്.