മുസ്ലിം ലീഗിന്റെ എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചരണം നടത്തിയെന്ന പരാതി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്ത്തകന് എം.വി.നികേഷ്കുമാറിനെ തോല്‍പ്പിച്ചായിരുന്നു ഷാജി നിയമസഭയില്‍ എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വര്‍ഗീയ പ്രചരിപ്പിക്കുന്നതിന് ഷാജി ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് ആരോപിച്ച് നികേഷ്കുമാര്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.