Breaking News

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍ രംഗത്ത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് പൊലീസ് പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും.

ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ത്ഥാടനത്തിനായി ബുക്ക് ചെയ്തത്. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top