Breaking News

10 ലക്ഷം രൂപയുടെ അനധികൃത സ്റ്റിറോയിഡ് ശേഖരവുമായി യുവാവ് പോലീസ് പിടിയില്‍

പിടിയിലായ മിറാജ്

അനധികൃതമായ സ്റ്റിറോയിഡ് മരുന്നുകള്‍ കൈവശം വച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. ചെങ്ങന്നൂര്‍ സ്വദേശി മിറാജിനെയാണ് 10 ലക്ഷത്തിലധികം വില വരുന്ന സ്റ്റിറോയിഡ് ശേഖരവും സിറിഞ്ചുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്. എളമക്കരയിലെ ഓക്‌സിജന്‍ ഫിറ്റ്‌നെസ് സെന്റര്‍ ഉടമയായ മിറാജിന്റെ താമസ സ്ഥലത്തുനിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസാണ് സ്റ്റിറോയിഡ് ശേഖരം കണ്ടെടുത്തത്.

ശരീരപുഷ്ടി വരുത്താനായി കൗമാരക്കാരായ ആണ്‍കുട്ടികളും യുവാക്കളുമാണ് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത്. ബോഡി ബില്‍ഡിംഗ് ചെയ്യുന്നവര്‍ ഇത് കൂടുതലായും ഉപയോഗിക്കുന്നു.

എന്നാല്‍ അടുത്തിടെ കോളേജ് വിദ്യാര്‍ഥികള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്റ്റിറോയിഡ് മരുന്നുകള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് സിറ്റി കമ്മീഷണര്‍ എംപി ദിനേശിന് ലഭിച്ച വിവിരത്തെത്തുടര്‍ന്ന് നടന്ന രഹസ്യാന്വേഷണത്തിലാണ് പ്രതി പോലീസീന്റെ നിരീക്ഷണത്തിലാകുന്നതും ഒടുവില്‍ അറസ്റ്റ് ചെയ്യുന്നതും.

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം സ്റ്റിറോയിഡുകളുടെ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കും.

ചെന്നെയില്‍ നിന്നാണ് കേരളത്തിലേക്ക് അനധികൃതമായി സ്റ്റിറോയിഡുകള്‍ എത്തിച്ചിരുന്നത്. മൃഗങ്ങളില്‍ കുത്തിവച്ചിരുന്ന സ്റ്റിറോയിഡുകള്‍ വരെ ഇത്തരത്തില്‍ വില്‍പ്പന നടത്തിയിരുന്നു. 3000 രൂപയാണ് ഒരു തവണ സ്റ്റിറോയിഡ് കുത്തിവയ്ക്കാന്‍ ഈടാക്കിയിരുന്നത്.

ശരീരസൗന്ദര്യത്തിലേക്ക് അതിയായ ഭ്രമിക്കുന്ന യുവതലമുറ മുന്‍പിന്‍ നോക്കാതെ ഇത്തരം മരുന്നുകള്‍ക്ക് പുറമേ പോകുന്നത് ചെറിയ പ്രായത്തില്‍ത്തന്നെ അസുഖങ്ങള്‍ വിലയ്ക്ക് വാങ്ങുന്നതിന് തുല്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top