Kerala

വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് തുടക്കമായി; ശബരിമലയെ കലാപ ഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് കെ. സുധാകരന്‍

കാസര്‍ഗോഡ്: ശബരിമലയെ കലാപ ഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.

മുഖ്യമന്ത്രി പിണറായി വിജയനെ പോലെ നൂറുപേര്‍ വന്നാലും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാന്‍ സാധിക്കില്ലെന്നും ശബരിമലയില്‍ സ്തീകള്‍ക്ക് നിയന്ത്രണം മാത്രമാണുള്ളത്, ലിംഗ അസമത്വമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നത് കോടതിയും സര്‍ക്കാരുമല്ല. ക്ഷേത്രത്തിലെ തന്ത്രിമാരാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയന്‍ ശബരിമല സ്ത്രീ പ്രവേശന വിധി നേടിയെടുത്തതെന്നും സുധാകരന്‍ പറഞ്ഞു.

കെ. സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍ ഉദ്ഘാടനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top