ലോകത്ത് ഇന്നേവരെ പുറത്തിറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ബ്രേക്കിംങ് ബാഡ് സിനിമയാകുന്നു. ക്രൈം-ഡ്രാമാ ത്രില്ലറായ ബ്രേക്കിംങ് ബാഡിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണുളളത്. ഐഎംഡിബി റേറ്റിംങ് 9.5 ഉളള ബ്രേക്കിംങ് ബാഡിന് 6 പ്രൈം ടൈം എമ്മി അവാര്‍ഡ്സും രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ക്രൈം-ഡ്രാമാ ത്രില്ലറായി ഒരുക്കിയ സീരീസ് ഒരുക്കിയത് വിന്‍സ് ഗില്ലിഗന്‍ ആയിരുന്നു. ബ്രേക്കിംങ് ബാഡ് ബിഗ് സ്ക്രീനിലെത്തുമ്പോള്‍ വിന്‍സ് ഗില്ലിഗന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സീരീസിലെ പ്രധാന അഭിനേതാക്കളായ ബ്രയാന്‍ ക്രാസ്റ്റണും ആരോണ്‍ പോളും ചിത്രത്തിലുണ്ടാവുമോ എന്നും ഇതുവരെ വ്യക്തമല്ല. സോണി ടിവിയായിരിക്കും ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ടെലിവിഷനു വേണ്ടിയാണോ അതോ തിയേറ്റര്‍ റിലീസ് ചെയ്യുന്ന രീതിയിലാണോ ചിത്രം ഒരുക്കുന്നത് എന്നത് വ്യക്തമല്ല.