Kerala

ആചാര ലംഘനം സംഭവിച്ചെങ്കില്‍ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ തയ്യാറെന്ന് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ആര്‍.എസ്.എസ് പ്രാന്തീയ കാര്യകാരി വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂ എന്നും ഏതെങ്കിലും ഭക്തന്‍ ആചാര ലംഘനം നടത്തിയാല്‍ അതിന് പ്രായശ്ചിത്വം ചെയ്താല്‍ പരിഹാരമാകും. അതേസമയം, ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top