Breaking News

വിവാദ പ്രസംഗം; പി.എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുത്തു

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ ഷൈബിന്‍ നന്‍മണ്ട നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് തന്നോട് അഭിപ്രായം ചോദിച്ചിട്ടാണെന്നാണ് കോഴിക്കോട് നടന്ന യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി ബി.ജെ.പി കിട്ടിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ ബി.ജെ.പിയുടെ അജണ്ടയനുസരിച്ചാണ് ശബരിമലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top