പാലും പഴവും കൈകളിലേന്തി… എന്ന പാട്ടിന്റെ ഈരടിയിലൂടെ മനസിൽ ചേക്കേറിയ ഗണപതി എന്ന കൊച്ചുപയ്യനെ മലയാളി പെട്ടെന്ന് മറക്കില്ല. സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന സിനിമയിൽ ദിലീപിനൊപ്പം അഭിനയിച്ച ഇത്തിരിപയ്യൻ നാളെ നായകനായി വെള്ളിത്തിരയിലെത്തുന്നു.
വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന പുതിയ സിനിമയിലാണ് ഗണപതി ലാലിന്റെ പുത്രനായി വേഷമിടുന്നത്. വിദേശ ജോലി സ്വപ്നം കണ്ട് സ്വന്തം കഴിവുകൾ ഉപയോഗിക്കാതെ നിരാശനായി കഴിയുന്ന കഥാപാത്രമായാണ് ഗണപതി നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ലാൽ, മുത്തുമണി, ബാലുവർഗീസ് തുടങ്ങിയവർ വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയിൽ ഗണപതിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഡഗ്ലസ് ആൽഫ്രണ്ടാണ് സിനിമയുടെ സംവിധായകൻ. ദീപക് ദേവിന്റെ നാല് ഗാനങ്ങളും ശ്രതി മധുരമാണ്. ഹരി നാരയണന്റേതാണ് വരികൾ.