Bollywood

സീറോയ്‌ക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായി അണിയറപ്രവര്‍ത്തകര്‍

ഷാറൂഖ് ഖാന്‍ ചിത്രം സീറോ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ലെന്നും കഠാരയാണെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

ചിത്രത്തിനെതിരെ ബിജെപി എംഎല്‍എ മഞ്ചീന്ദര്‍ സിങ് സിര്‍സയാണ് പരാതി നല്‍കിയത്. സിക്ക് വിഭാഗക്കാര്‍ വിശിഷ്ടമായിക്കാണുന്ന കൃപാണ്‍, ചിത്രത്തില്‍ അലക്ഷ്യമായും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലും ഉപയോഗിച്ചുവെന്നാണ് പരാതി. എന്നാല്‍ മതവികാരത്തെ വ്രണപ്പെടുത്താന്‍ യാതൊരു ശ്രമവുമില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ലെന്നും ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ വ്യക്തമാക്കി.

ഷാരുഖ് കുളളനായെത്തുന്ന ചിത്രമാണ് സീറോ. ആദ്യമായി ശാരീരിക വൈകല്യമുളള വ്യക്തിയായി ഷാരൂഖ് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തനു വെഡ്സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 3.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറിന് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top