Kerala

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം; സനല്‍കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

തിരുവനന്തുപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലും കൈയ്യും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറിച്ച് വീണപ്പോള്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നു. തലയോട്ടി പൊട്ടിയത് ഞരമ്പുകള്‍ പൊട്ടാന്‍ കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സനല്‍കുമാറിന്റെ കൊലപാതക കേസില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top