ദീപാവലി ആഘോഷങ്ങള്‍ക്കിടെ യുവാവ് മൂന്നുവയസുകാരിയുടെ വായില്‍ പടക്കമിട്ട് പൊട്ടിച്ചു. പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മീററ്റ് മിലാക് ഗ്രാമത്തിലെ ദൗറാലയിലാണ് സംഭവം നടന്നത്.
ദീപാവലി ദിവസം വൈകുന്നേരം വീടിനുവെളിയില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ വായില്‍ അയല്‍വാസിയായ ഹര്‍പാല്‍ എന്ന യുവാവ് പടക്കം വെച്ച് തീകൊളുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ പരിക്കേറ്റ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ വായില്‍ 50 ഓളം തുന്നലുണ്ട്. മുഖത്തും തൊണ്ടയിലും പൊള്ളലേറ്റു. കുട്ടിയുടെ പിതാവ് ശശി കുമാറിന്റെ പരാതിയില്‍ ഹര്‍പാലിനെതിരെ കേസെടുത്തു. അതേസമയം സംഭവത്തിന് ശേഷം പ്രതിയായ യുവാവ് ഒളിവിലാണ്.