Kerala

ലാപ്‌ടോപ്പ് സ്വപ്നം സഫലമായി; വിദ്യാഭ്യാസ മന്ത്രിയോട് മറ്റൊരു ആഗ്രഹവും പങ്കുവെച്ച് അക്ഷരലക്ഷം മുത്തശ്ശി

ഹരിപ്പാട്: അക്ഷരലക്ഷം മുത്തശ്ശിയുടെ സ്വപ്നം സഫലമായി, കാര്‍ത്ത്യായനി അമ്മ ഇനി ലാപ്‌ടോപ്പില്‍ പഠിക്കും. സാക്ഷരതാ മിഷന്‍ പദ്ധതിയുടെ അക്ഷരലക്ഷം പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ കാര്‍ത്ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ് കിട്ടിയെങ്കിലും മുത്തശ്ശിയുടെ ആഗ്രഹങ്ങള്‍ ലാപ്‌ടോപ്പില്‍ അവസാനിക്കുന്നില്ല.

പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയതിന് അനുമോദിക്കാന്‍ കാര്‍ത്ത്യായനി അമ്മയുടെ വീട്ടിലെത്തിയ മന്ത്രിയോട് മുത്തശ്ശി മറ്റൊരു ആഗ്രഹവും പങ്കുവെച്ചു. അത് മറ്റൊന്നുമല്ല അടുത്ത വര്‍ഷം പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള ആശയായിരുന്നു.

നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ 97-ം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാര്‍ത്ത്യായനി അമ്മയെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങിലാണ് മുത്തശ്ശി കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ”ഇനിയും പഠിക്കണം പത്താം ക്ലാസ് വരെ പഠിക്കണം. അത് കഴിഞ്ഞ് കമ്പ്യൂട്ടറും പഠിക്കണമെന്നും” എന്നും മുത്തശ്ശി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി സ്വന്തം നിലയില്‍ വാങ്ങിയ ലാപ്‌ടോപാണ് മുത്തശ്ശിക്ക് സമ്മാനിച്ചത്. ലാപ്‌ടോപ്പ് കിട്ടിയ ഉടന്‍ തന്നെ അമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top