Football

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും തകര്‍പ്പന്‍ തിരിച്ചു വരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റൊണാള്‍ഡോയുടെ ഗോളില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു യുണൈറ്റഡ് തിരിച്ചടിച്ചത്. 65-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോളിലൂടെ മുന്നിലെത്തി യുവന്റസ് ജയം മണത്തുവെങ്കിലും 86-ാം മിനിറ്റില്‍ ജുവാന്‍ മാതയുടേയും 89-ാം മിനിറ്റില്‍ അലക്സ് സാന്ദ്രോയുടെ സെല്‍ഫ് ഗോളിലൂടേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം പിടിച്ചു. ഫ്രീകിക്കുകള്‍ മുതലെടുത്തായിരുന്നു യുവന്റ്സിന്റെ മണ്ണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരിച്ചടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top