Breaking News

പികെ ശശിക്കെതിരായി കേന്ദ്ര നേതൃത്വത്തിന് പെണ്‍കുട്ടി വീണ്ടും പരാതി നല്‍കി

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിലെ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. ഇത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി.
അന്വേഷണം അട്ടിമറിച്ചതായും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതി.

ശശിയുടെ ഫോണ്‍സംഭാഷണം അടക്കമാണ് പുതിയ പരാതിയായി നല്‍കിയിരിക്കുന്നത്. പരാതിയില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. പാര്‍ട്ടിയിലെ ഉന്നതരാണ് ഇതിനു പിന്നില്‍. ആരോപണവിധേയനായ ശശിയെ ജാഥാ ക്യാപ്റ്റനാക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ശശിക്കെതിരായ പരാതിയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവര്‍ അടങ്ങിയ സമിതിയാണ് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top