Latest News

തലസ്ഥാന നഗരിയാകെ പുകമൂടി; ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ മലിനീകരണ തോത് വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയാകെ പുകമൂടി, ദീപാവലിക്ക് ശേഷം മലിന വായുവില്‍ മുങ്ങിക്കുളിച്ച് ഡല്‍ഹി. മൂന്ന് ദിവസം നീണ്ട ഉത്സവാഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു നഗരത്തിന്റെ അവസ്ഥ. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറായിരുന്നില്ല, ഇതിനെ തുടര്‍ന്നാണ് വായു മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചത്.

തലസ്ഥാനത്ത് പലയിടത്തും മലിനീകരണ തോത് വളരെ മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ദീപാവലിക്കും മറ്റ് ഉത്സവങ്ങള്‍ക്കും രാത്രി 8 മണി മുതല്‍ 10 മണി വരെ മാത്രമായിരുന്നു ആഘോഷങ്ങള്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയം. എന്നാല്‍ ഇതിനെ മറികടന്ന് പലയിടങ്ങളിലും 10 മണിക്ക് ശേഷവും വെടിക്കെട്ട് നടന്നു.

വായുമലിനീകരണം രൂക്ഷമായതിനാല്‍ ഡല്‍ഹിയില്‍ ഭാരവാഹനങ്ങള്‍ക്ക് കഴിഞ്ഞദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദീപാവലിക്ക് ശേഷം രണ്ട് ദിവത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top