Breaking News

നോട്ട് നിരോധനത്തിന് ഇന്ന് രണ്ട് വയസ്സ് ; മോഡി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും ഇല്ലാതായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്.

നോട്ടു നിരോധനത്തിലൂടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോഡി ഇന്ന് രാജ്യത്തോട് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്നുമുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന തുഗ്ലക്ക് പരിഷ്‌കാരമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. പക്ഷേ നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരികെ ബാങ്കിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി കൈമാറണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളിയിരുന്നു.

ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top