Kerala

ബന്ധുനിയമനത്തില്‍ കെ.ടി ജലീലിന്റെ കുരുക്ക് മുറുകുന്നു; കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ കുരുക്ക് മുറുകുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂട്ട് പിടിച്ച് പ്രതിഷേധം വ്യാപിപ്പിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.

യോഗ്യതയുണ്ടായിട്ടും കെ.എസ്.എം.ഡി.എഫ്.സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഏഴില്‍ അഞ്ച് പേര്‍ക്കും മതിയായ യോഗ്യതയുണ്ടെന്നായിരുന്നുവെന്നും യോഗ്യത ഇല്ലാത്ത രണ്ട് പേരില്‍ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറല്‍ മാനേജരുമായ കെ.ടി അദീബ് എന്നും ഫിറോസ് ആരോപിക്കുന്നു.

അതേസമയം, മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന് പുറമെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിയമനം നല്‍കിയതും വിവാദമാകുന്നു.

എറണാകുളത്തു നിന്നുള്ള ബോര്‍ഡ് അംഗം എ.ബി അലിയാരുടെ സഹോദരപുത്രനെ ഡെപ്യൂട്ടി മാനേജറായി നിയമിച്ചതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ നടപടികള്‍ പാലിച്ചാണ് ബന്ധു ജോലി നേടിയതെന്നും താന്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് സഹോദരപുത്രന്‍ നിയമനം നേടിയതെന്നുമാണ് അലിയാരുടെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top