Breaking News

തെരഞ്ഞെടുപ്പ് ഫലം ; ട്രംപിന് ജനങ്ങളുടെ താക്കീത്

യു എസിലെ തെരഞ്ഞെടുപ്പ് ലോകം കൗതുകത്തോടെ ഉറ്റുനോക്കുകയാണ്. ഒരേ സമയം സമനില തെറ്റിയ ഭരണാധികാരിയായും കര്‍ക്കശക്കാരനായും അറിയപ്പെടുന്ന ട്രംപിന് സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റിക് മുന്നേറ്റം സ്വന്തം മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ്.

വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും 221 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്. 199 സീറ്റുകളാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ടി കരസ്ഥമാക്കിയിരിക്കുന്നത്.

ഇപ്രാവശ്യം അമേരിക്കന്‍ ജനത വോട്ടെടുപ്പില്‍ ആവേശകരമായി പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 114 ദശലക്ഷം പേര്‍ വോട്ട് ചെയ്തു. 2014ല്‍ ഇത് 83 ദശലക്ഷം മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം.

ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്. അതായത് ട്രംപിന്റെ 2 വര്‍ഷത്തെ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ കണ്ണ് തുറപ്പിക്കുന്ന തകര്‍പ്പന്‍ പ്രഹരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top