Breaking News

ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചത് കേന്ദ്ര മുന്നറിയിപ്പിനെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ശബരിമലയില്‍ എത്തുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിശ്വാസികള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ശബരിമലയില്‍ പോകാന്‍ സ്ത്രീകളുടെ വ്രതം 21 ദിവസമായി കുറയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കാന്‍ തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്രതശുദ്ധി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മള്ളിയൂര്‍ സ്വദേശി നാരായണന്‍ പോറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top